ഗണിതശാസ്ത്രതത്ത്വങ്ങളെ കുഞ്ഞുകുഞ്ഞു് ആര്യാവൃത്തശ്ലോകങ്ങളില്‍ ഒതുക്കിയ ആര്യഭടന്‍ സംഖ്യകളെ – പ്രത്യേകിച്ചും വളരെ വലിയ സംഖ്യകളെ – സൂചിപ്പിക്കാന്‍ ഒരു രീതി ഉപയോഗിച്ചിരുന്നു. ബുദ്ധിമുട്ടുള്ള രീതിയായതുകൊണ്ടു് പിന്നീടു് കാര്യമായി ആരും ഇതു് ഉപയോഗിച്ചില്ല.
ഈ രീതി ചുരുക്കി താഴെച്ചേര്‍ക്കുന്നു.
- ക മുതല്‍ മ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 1 മുതല്‍ 25 വരെയുള്ള സംഖ്യകളെ സൂചിപ്പിക്കുന്നു.
യ മുതല്‍ ഹ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 30 മുതല്‍ 100 വരെയുള്ള സംഖ്യകളെ (പത്തിടവിട്ടു്) സൂചിപ്പിക്കുന്നു.അതായതു്,
ക = 1, ഖ = 2, ഗ = 3, ഘ = 4, ങ = 5, ച = 6, ഛ = 7, ജ = 8, ഝ = 9, ഞ = 10, ട = 11, ഠ = 12, ഡ = 13, ഢ = 14, ണ = 15, ത = 16, ഥ = 17, ദ = 18, ധ = 19, ന = 20, പ = 21, ഫ = 22, ബ = 23, ഭ = 24, മ = 25, യ = 30, ര = 40, ല = 50, വ = 60, ശ = 70, ഷ = 80, സ = 90, ഹ = 100.
- ഈ വ്യഞ്ജനങ്ങളോടു് അ മുതല്‍ ഔ വരെയുള്ള 9 സ്വരങ്ങള്‍ (ദീര്‍ഘസ്വരങ്ങള്‍ കൂട്ടേണ്ട.) ചേര്‍ത്താല്‍ 1, 100, 10000 എന്നിങ്ങനെയുള്ള സംഖ്യകള്‍ കൊണ്ടു ഗുണിക്കുന്ന ഫലം വരും.അതായതു്,അ = 1, ഇ = 100, ഉ = 10000, ഋ = 106, ഌ = 108, എ = 1010, ഐ = 1012, ഒ = 1014, ഔ = 1016 എന്നിവയെക്കൊണ്ടു ഗുണിക്കണം.
- ഇങ്ങനെ ഓരോ അക്ഷരത്തിനും ഉള്ള മൂല്യങ്ങളെല്ലാം കൂട്ടിക്കിട്ടുന്ന സംഖ്യ മൊത്തം വാക്കു സൂചിപ്പിക്കുന്ന സംഖ്യയായി.
ഉദാഹരണത്തിനു്, ച = 6, ചി = 600, ചു = 60000 എന്നിങ്ങനെ.
ഉദാഹരണത്തിനു്, “ഗണിതം” എന്ന വാക്കു് 1519-നെ സൂചിപ്പിക്കുന്നു (3 + 1500 + 16). പക്ഷേ, ആര്യഭടീയത്തില്‍ “ഗണിതം” പോലെയുള്ള “നല്ല” വാക്കുകള്‍ കാണാറില്ല; പകരം, “ഞിലാ”, “ചയഗിയിങു” തുടങ്ങിയ രൂപങ്ങളാണു കാണുക.
കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍.
February 12, 2006 at 7:39 pm
ഹാവൂ! പരല്പ്പേരൊഴികെയുള്ളതെല്ലാം ബഹുകഷ്ടം! വേദിക് മാത്തമാറ്റിക്സ് ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു.
February 14, 2006 at 1:30 pm
രാജ്,
ആര്യഭടീയസംഖ്യാക്രമത്തിനു് ഒരുദാഹരണത്തിനു് അടുത്ത ലേഖനം കാണുക.
വേദിക് മാത്തമാറ്റിക്സിനെപ്പറ്റി അത്ര നല്ല കാര്യങ്ങളല്ല ഞാന്‍ എഴുതാന്‍ പോകുന്നതു്. ഒരുപക്ഷേ, ഒരു വലിയ വിവാദത്തിനു് അതു വഴിയൊരുക്കിയേക്കും.
February 14, 2006 at 6:51 pm
മുമ്പു സൂചിപ്പിച്ചതു ഓര്‍മ്മയുണ്ടായിരുന്നു, അതുകൊണ്ടു തന്നെയാണു് അവ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞതു്.
February 18, 2006 at 10:56 am
ee vazhi ippozhaanu vannathu..
nannaayirikkunnu..
bhaarathathinte ganitha saasthra sambhaavanaye kurichu kootuthal ariyaanum manassilaakkanum saadhikkumennu karuthunnu..
keralathinte sambhaavanakale kurichu chila lEkhanangalum, avatharanangalum ivite kaanaam..
Neither Newton nor Leibnitz — The Pre-History of Calculus and Celestial Mechanics in Medieval Kerala
http://www.canisius.edu/images/userImages/chuckp/Page_7164/Spring2005.pdf
http://www.pas.rochester.edu/~rajeev/canisiustalks.pdf
February 18, 2006 at 2:45 pm
Sreejith,
Thanks for the links.
To avoid spam, I had turned on comment moderation if there are two or more links in a comment. That is why your comment didn’t immediately get approved.
- Umesh